മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരോട് പഞ്ചായത്ത് അധികാരികൾ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ഭിന്നശേഷിക്കാരുടെ സംഘടനയായ ഗ്രാമസഹായി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ആസ്ഥാനമായ ഇടമറ്റത്തെ ഓഫീസിനു മുന്നിൽ രാപ്പകൽ സമരം നടത്തുമെന്ന് ഭിന്നശേഷി സംഘടന സെക്രട്ടറി പിസി രാജു പ്രസിഡൻറ് കെ വി ഭവാനി കമ്മിറ്റി മെമ്പർ ദീപക് മാത്യു എന്നിവർ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
ഏപ്രിൽ മൂന്നിന് രാപ്പകൽ സമരം ആരംഭിക്കും. മുമ്പ് ഒട്ടേറെ സമരപരിപാടികൾ നടത്തിയതിനെ തുടർന്ന് മീനച്ചിൽ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് പൈകയിൽ പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിൽ മുറി അനുവദിച്ചെങ്കിലും അവിടേക്ക് ഭിന്നശേഷിക്കാരായ തങ്ങൾക്ക് കയറാൻ പോലും കഴിയില്ലെന്ന് ഗ്രാമസഹായി സ്വയം സഹായ സംഘം ഭാരവാഹികൾ കുറ്റപ്പെടുത്തി. വീഡിയോ ഇവിടെ കാണാം.......
0 Comments