വീട്ടിലേക്കുള്ള വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല.. കെ. എസ്. ഇ. ബി. ഓഫീസില്‍ കുത്തിയിരുന്ന് വൈക്കത്തെ സിപിഎം നേതാവിന്റെ പ്രതിഷേധം…


പരാതി നല്‍കിയിട്ടും വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി അധികൃതര്‍ പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ വൈക്കം നഗരസഭ ചെയര്‍മാനുമായ പി.കെ. ഹരികുമാര്‍ കെഎസ്ഇബി ഓഫീസില്‍ രാത്രിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പി.കെ.ഹരികുമാറിന്റെ പുളിഞ്ചുവട്-മുരിയന്‍കുളങ്ങര റോഡിലെ കളത്തൂര്‍ വീടിന്റെ സര്‍വീസ് കേബിള്‍ വാഹനം ഇടിച്ച് പൊട്ടുന്നത്.



 ഉടന്‍ തന്നെ പി.കെ. ഹരികുമാര്‍ വൈക്കം കെ എസ് ഇബിയില്‍ വിളിച്ച് പരാതിപ്പെട്ടു. അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.  ഇതിനിടെ അറ്റകുറ്റ പണിയുടെ പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വൈകീട്ടോടെ വൈദ്യുതി എത്തിയപ്പോള്‍ ഹരികുമാറിന്റെ വീട്ടില്‍ വൈദ്യുതി ഉണ്ടായില്ല. വീണ്ടും കെ.എസ്.ഇ.ബി.യി.ല്‍ വിളിച്ച് പരാതിപ്പെട്ടു. 


രാത്രി എട്ടു മണി കഴിഞ്ഞിട്ടും വീട്ടിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ എത്താ ത്തതിനെ തുടര്‍ന്ന് പി.കെ. ഹരികുമാര്‍ ഓഫീസിലെത്തി കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.  


അധികൃതര്‍ വീട്ടിലെത്തി പ്രശ്‌നത്തിന് പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. ജീവനക്കാരുടെ കുറവു കാരണമാണ് ഇത്തരമൊരു പ്രശ്‌നം ഉണ്ടായതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍പറഞ്ഞു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments