കൊഴുവനാൽ ഗവ. എൽ.പി സ്കൂളിലെ വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും 2025 മാർച്ച് 14 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു.
പി.റ്റി.എ പ്രസിഡൻ്റ് ജോബി മാനുവൽ അധ്യക്ഷനായ യോഗത്തിൽ ബഹു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. ബീനാ കുമാരി. ആർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു വിശിഷ്ട വ്യക്തികളെ ആദരിച്ചു. വാർഡ് മെമ്പർ പി.സി. ജോസഫ് , പി.റ്റി.എ പ്രസിഡൻ്റ് ജോബി മാനുവൽ,അങ്കണവാടി അധ്യാപകരായ കുമാരി എസ്, ഉഷാകുമാരി.എൻ, സിജിമോൾ ജോസഫ് , ഹരിത കർമ്മ സേനാംഗങ്ങളായ ഏലിയാമ്മ ഷിജു, ശ്രീജ മാത്യു എന്നിവർ ആദരവ് ഏറ്റുവാങ്ങി.
തുടർന്ന്, LSS ജേതാക്കളെ അനുമോദിക്കൽ, സബ്ജില്ല വിജയികളെ അനുമോദിക്കൽ' എൻഡോവ്മെൻ്റ് വിതരണം, സമ്മാന വിതരണം എന്നിവ ബഹു. വൈസ് പ്രസിഡൻ്റ് രാജേഷ്. ബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്മിത വിനോദ്, വാർഡ് മെമ്പർ പി.സി. ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അശോകൻ .എസ്, എന്നിവർ നിർവ്വഹിച്ചു.
ബഹു. ബി.പി.സി. ഡോ.ടെന്നി വർഗീസ് , റ്റോം. സി. ചൊള്ളമ്പുഴ എന്നിവർ ആശംസകൾ അർപ്പിച്ചു . ചടങ്ങിൽ ഹെഡ്മിസ്ട്രസ് യമുനാദേവി. ആർ സ്വാഗതവും SRG കൺവീനർ സജിതാ കിരൺ.എം നന്ദിയും പറഞ്ഞു. കുട്ടികളുടെ യോഗ പ്രദർശനം, കലാപരിപാടികൾ, Rhythms 2k25 (രക്ഷകർത്താക്കളുടെ ഗാനമേള ) എന്നിവ ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി.
0 Comments