ഗ്യാസ് സിലിണ്ടർ ചോര്‍ന്ന് തീപിടിച്ചു


മുതലക്കോടം മാവിന്‍ചുവട്ടില്‍ നിര്‍മ്മാണ ജോലിയ്ക്കിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തമുണ്ടായി. വെള്ളിയാഴ്ച വൈകിട്ട് 4ഓടെ മാവിന്‍ചുവട് മീന്‍ മാര്‍ക്കറ്റിന് പിന്നിലുള്ള പാടത്തിന്റെ ഒരു വശത്തു നിന്നിരുന്ന പരസ്യബോര്‍ഡ് അപകടാവസ്ഥയിലായിരുന്നതിനാല്‍ അത് മുറിച്ച് താഴെയിറക്കുന്നതിനായി തൊഴിലാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഗ്യാസ് ചോര്‍ന്ന് തീപിടിത്തമുണ്ടായത്. 


തൊഴിലാളികള്‍പരസ്യബോര്‍ഡില്‍ നിന്ന് ചാടിയിറങ്ങുകയും കത്തിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ താഴേക്കിടുകയും ചെയ്തു. തൊടുപുഴ സ്വദേശിയായ വെളിയത്ത് ബിനുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. സമീപവാസികള്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. 


ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എം.എന്‍. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സേന സ്ഥലത്തെത്തി. സിലിണ്ടറിലെയും സമീപത്ത് കത്തിക്കൊണ്ടിരുന്ന ചപ്പുചവറുകളിലെയും തീ സേന അതിവേഗത്തില്‍ നിയന്ത്രണവിധേയമാക്കി. 


തുടര്‍ന്ന് സിലിണ്ടറില്‍ ഘടിപ്പിച്ച ഭാഗങ്ങള്‍ അഴിച്ചുമാറ്റി ഗ്യാസ് ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സേന മടങ്ങിയത്. അധികം നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ല. സേനാംഗങ്ങളായ ബിബിന്‍ എ. തങ്കപ്പന്‍, എം.കെ. ബിനോദ്, പി.എന്‍. അനൂപ്, അനില്‍ നാരായണന്‍, ജെയിംസ് നോബിള്‍, എഫ്.എസ്. ഫ്രിജിന്‍, ജെസ്റ്റിന്‍ ജോയി ഇല്ലിക്കല്‍, മാത്യു ജോസഫ്, രാജീവ് ആര്‍. നായര്‍ എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments