സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭ…



  സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭാ സര്‍ക്കുലര്‍. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്നാണ് സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം. 


 ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെയും സഭ വിമര്‍ശിക്കുന്നു. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. സര്‍ക്കുലര്‍ ഇന്ന് പളളികളില്‍ വായിക്കും.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments