കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.



കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കാണക്കാരി വെമ്പള്ളി ഭാഗത്ത് ചുമടുതാങ്ങിയിൽ വീട്ടിൽ  വിഷ്ണു രാഘവൻ  (30)  എന്നയാളെയാണ്  കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. 


ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷ്ണു രാഘവന്  കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ  അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments