പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികളെ പാലാ എക്‌സൈസ് അറസ്റ്റ് ചെയ്തു.


പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികളെ  പാലാ എക്‌സൈസ് അറസ്റ്റ് ചെയ്തു. 



കേരള സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് മിഷന്റെ ഭാഗമായി പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബി ദിനേശിന്റെ നേതൃത്വത്തില്‍ പാലാ  എക്‌സൈസ് റെയിഞ്ച് ടീം നടത്തിയ വ്യതിസ്ത റെയ് ഡുകളിലായി മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട  വെസ്റ്റ് ബംഗാള്‍ കല്‍ക്കൊത്താ സ്വദേശികളായ ദിലീപ് 21 വയസ്സ്, ദിവ്യേന്തു 38 വയസ്സ് എന്നിവര്‍ അറസ്റ്റിലായി. ചെറിയ പാക്കറ്റുകളിലായി വില്പനയ്ക്ക് സൂക്ഷിച്ചു വച്ചിരുന്ന  കഞ്ചാവ് ഇവരില്‍ നിന്നും പിടികൂടി.


 റെയിഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. ദിനേശ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്‍ന്റീവ് ഓഫീസര്‍ രാജേഷ് ജോസഫ്, മനു ചെറിയാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അച്ചു ജോസഫ്, ജയദേവന്‍, രഞ്ജു രവി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജാത സി ബി എന്നിവര്‍പങ്കെടുത്തു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments