സമരമുഖത്തുള്ള ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവും; പാലായിൽ യൂത്ത് കോൺഗ്രസിന്റെ സമര ജ്വാല


സമരമുഖത്തുള്ള ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവും;  പാലായിൽ യൂത്ത് കോൺഗ്രസിന്റെ  സമര ജ്വാല

സർക്കാരിനോട് ന്യായ വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന  ആശാവർക്കർമാർക്ക് ആദരവും ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ കുരിശുപള്ളി കവലയിൽ സമര ജ്വാല സംഘടിപ്പിച്ചു.  പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച   ഐക്യദാർഢ്യ യൊഗം ഡിസിസി ജനറൽ സെക്രട്ടറി സി ടി  രാജൻ ഉദ്ഘാടനം ചെയ്തു.  


കോവിഡ് കാലത്ത്  ആശാവർക്കർമാർ നടത്തിയ സുത്യർഹമായ സേവനങ്ങളുടെ ആനുകൂല്യത്തിലാണ് പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചതെന്നും  അത് മറന്നാണ്  ഇപ്പോൾ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ നടത്തുന്ന സമരത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പരിഹസിക്കുന്നതെന്നും സി ടി രാജൻ ചൂണ്ടിക്കാട്ടി.  പാലാ നഗരസഭയിലെ ആശാവർക്കർമാരായ ജിതിക ജോസഫ്, പ്രിയൂഷ. എ, രമ മനോജ്‌, നിഷ പി. ആർ, അനു പി മോഹൻ  എന്നിവരെ യോഗത്തിൽ ആദരിച്ചു.


യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ആന്റോച്ചൻ ജെയിംസ്, ജേക്കബ് അൽഫോൻസാ ദാസ്, കിരൺ മാത്യു, ബിബിൻ മറ്റപ്പള്ളി, ജോബിഷ് ജോഷി, ഗോകുൽ ജഗനിവാസ്, സ്റ്റാൻലി മാണി, ജെയിംസ് സാമുവേൽ, മെൽവിൻ ജോസ്, അഗസ്റ്റിൻ ബേബി, ജസ്റ്റിൻ കടനാട്, റിച്ചു കൊപ്രക്കളം, സ്റ്റെനി വരളിക്കാല, അഡ്വ. രേഷ്മ തോമസ്, യുഡിഫ് നിയോജകമണ്ഡലം ചെയർമാൻ പ്രൊഫസർ സതീഷ് ചൊള്ളാനി,


 കോൺഗ്രസ്‌ നേതാക്കളായ തോമസുകുട്ടി നെച്ചിക്കാടൻ, സാബു എബ്രഹാം,മനോജ്‌ ആർ, രാഹുൽ പി.എൻ. ആർ, സന്തോഷ്‌ മണർകാട്, ഉണ്ണികൃഷ്ണൻ നായർ, പാലാ നഗരസഭാ കൗൺസിലർ മായ രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments