വയനാട് സഹായം എം പി യുടെ നിലപാട് നിരാശജനകം.- ഡെപ്യൂട്ടി സ്പീക്കർ.



വയനാട് സഹായം എം പി യുടെ നിലപാട് നിരാശജനകം.- ഡെപ്യൂട്ടി സ്പീക്കർ.

വയനാട്ടിലെ സമാനതകളില്ലാത്ത ദുരന്തത്തിൽ വയനാട്ടിലെ പാർലമെന്റ് അംഗമായ കോൺഗ്രസ്സ് നേതാവ്  പ്രിയങ്ക ഗാന്ധിയുടെ നിലപാട് നിരാശ ജനകമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായ പെട്ടു.ദുരന്ത ബാധിതരെ സഹായിക്കുന്ന കാര്യത്തിൽ  കേന്ദ്ര സർക്കാർ  മുഖം തിരിച്ച് നിന്ന ഘട്ടത്തിൽ പാർലമെന്റിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ രാജ്യത്തെ പ്രധാന കോണ്ഗ്രസ് നേതാവ് കൂടിയായ പ്രയങ്കക്ക് കഴിഞ്ഞില്ല.


പാർലമെന്റിൽ ഈ വിഷയം ഉന്നയിച്ചത് ഇടതുപക്ഷ എം പി മാർ മാത്രമാണന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിൽ ദുരിത ബാധിതരെ സഹായിക്കാൻ കേരളത്തിലെ എൽ ഡി എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.അവർക്ക് ആവശ്യമായ വീടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി ബഡ്‌ജറ്റിൽ 570 കോടി രൂപ അനുവദിച്ചത് അതിന്റെ ഭാഗമാണ്.


സഹായ വാഗ്ദാനം ചെയ്തവരെ കൂടി സഹകരിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സിപിഐ കിടങ്ങൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി വി ആർ ശശികുമാർ നഗറിൽ മാന്താടികവലയിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചിറ്റയം നിർവഹിച്ചു.ലോക്കൽ സെക്രട്ടറി സിറിയക് തോമസ് അധ്യക്ഷത വഹിച്ചു.


എൻ എസ്‌ സന്തോഷ്‌ കുമാർ സ്വാഗതം ആശംസിച്ചു.യോഗത്തിൽ സിപിഐ ആദ്യകാല നേതാക്കളായ പി കെ ബാലകൃഷ്ണൻ,കെ കെ ശിവൻ,കെ കെ രാജപ്പൻ,പി ജി രാമകൃഷ്ണൻ,പി കെ സോമനാഥൻ എന്നിവരെ ആദരിച്ചു.അഡ്വ തോമസ് വി റ്റി,അഡ്വ കെ മാധവൻ പിള്ള,പി കെ ഷാജകുമാർ,അനു ബാബു തോമസ്,.  സജി എം റ്റി,


അഡ്വ പയസ് രാമപുരം, അഡ്വ പി ആർ തങ്കച്ചൻ,അശോകൻ പൂതമന,ജോസ്കുട്ടി ജേക്കബ് എന്നിവർ പ്രസംഗിച്ചു.റാലി കിടങ്ങൂർ ടൗണിൽ നിന്നും ആരംഭിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments