ഭൂനികുതി വര്‍ധനക്കെതിരെ വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി.
സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും 50 ശതമാനം ഭൂനികുതി വര്‍ധനയ്ക്കും എതിരെ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി പാലായില്‍ ളാലം വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി.
പിണറായി സര്‍ക്കാര്‍ ജനത്തിനുമേല്‍ നിരന്തരം അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും ഈ നികുതികൊള്ള അവസാനിപ്പിക്കണമെന്നും ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കിരണ്‍ മാത്യു അരീക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
എന്‍. സുരേഷ്, ആല്‍ബിന്‍ ഇടമനശ്ശേരി, സാബു അബ്രഹാം, തോമസ് ആര്‍.വി ജോസ്, പ്രിന്‍സ് വി.സി, ഷോജി ഗോപി, ബിജോയി എബ്രഹാം, തോമസുകുട്ടി നെച്ചിക്കാട്ട്, ജോസഫ് പുളിക്കന്‍, ആനി ബിജോയി, മായ രാഹുല്‍, ലീലാമ്മ ഇലവുങ്കല്‍, വക്കച്ചന്‍ മേനാംപറമ്പില്‍, ജേക്കബ്ബ് അല്‍ഫോന്‍സ ദാസ്, ബിനു അറയ്ക്കല്‍,
മനോജ് വള്ളിച്ചിറ, മാത്യു കണ്ടത്തിപ്പറമ്പില്‍, ജോസ് പനയ്ക്കച്ചാലി, ഗോകുല്‍ ജഗന്നിവാസ്, അലോഷി റോയി, ജോബിഷ്, തോമാച്ചന്‍ പുളിന്താനം, ബിജോയി തെക്കേല്‍, അലക്‌സ് ചാരംതൊട്ടയില്‍, ജോയി മഠം, സജോ വട്ടക്കുന്നേല്‍, ജോയിച്ചന്‍ പൊട്ടങ്കുളം,
ബാബു കുഴിവേലി, അപ്പച്ചന്‍ പാതിപുരയിടം, ടെന്‍സന്‍ വലിയകാപ്പില്‍, വേണു ചാമക്കാല, ജോയി പുളിക്കല്‍, റെജി നെല്ലിയാനി, ബാബു മുളമൂട്ടില്‍, ജോയി വടക്കേചാരംതൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments