കർഷകരെ സഹായിക്കാനാണ് സഹകരണ ബാങ്കുകൾ രൂപികൃതമായത്. എന്നാൽ ഇന്ന് മറ്റു കാര്യങ്ങളിലേക്ക് ഈ സ്ഥാപനങ്ങൾ മാറിയെന്ന് കൃഷിമന്ത്രി പി. പ്രസാദ്.
നബാർഡിൻ്റെ സഹകരണത്തോടെ നീലൂർ പ്രൊഡ്യൂസർ കമ്പനിക്കു വേണ്ടി സ്ഥാപിച്ച ഒന്നര കോടി രൂപയുടെ ഫ്രീസർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മാണി സി കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ച സമ്മേളനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്തു. എസ്പോർട്ട് ആർഡ് ഇംപോർട്ട് സർട്ടിഫിക്കറ്റ് ഫ്രാൻസീസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു. നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു കുറുപ്പ് പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, രാജേഷ് വാളിപ്ലാക്കൽ, ഫാ. മാത്യു പാറത്തൊട്ടി, യമുന ജോസ്, സെബാസ്റ്റ്യൻ കട്ടക്കൽ ലാലി മൈക്കിൾ, സെൻസി പുതുപ്പറമ്പിൽ, ബിന്ദു ബിനു, കുര്യാക്കോസ് ജോസഫ്, പി.കെ. ഷാജകുമാർ, ബേബി ഉറുമ്പുകാട്ട്, ആർ. സജീവ്, ജോസ് വടക്കേക്കര, ജോസ് കുന്നുംപുറം,സിബി അഴകൻപറമ്പിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോജോ കുര്യൻ, ബാങ്ക് സെക്രട്ടറി പി.എസ് ഷാജി മോൻ, കെ.സി. തങ്കച്ചൻ, കെ.എ. ആൻ്റണി, കെ.എസ്. മോഹനൻ എന്നിവർ പ്രസംഗിച്ചു കമ്പനി ചെയർമാൻ മത്തച്ചൻ ഉറുമ്പുകാട്ട് സ്വാഗതവും സി.ഇ.ഒ. ഷാജി ജോസഫ് നന്ദിയും പറഞ്ഞു.
0 Comments