പ്രോഗ്രാം കവർ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകയ്ക്ക് അപ്രതീക്ഷിതമായി പൊലീസിൻ്റെ ആദരം... ഐ ഫോർ യു ചാനൽ റിപ്പോർട്ടറും പാലാ മീഡിയാ ക്ലബ്ബിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റുമായ കെ. എസ്. സന്ധ്യയേയാണ് ജ്വാല പ്രോഗ്രാം ഉദ്ഘാടന ചടങ്ങിൽ പൊലീസ് അനുമോദിച്ചത്.......
പൊലീസിൻ്റെ നേതൃത്വത്തിലുള്ള വനിതാ സ്വയം പ്രതിരോധ പരിശീലനപരിപാടി ഉദ്ഘാടന ചടങ്ങ് കവർ ചെയ്യാനെത്തിയതായിരുന്നു കെ. എസ്. സന്ധ്യ. സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ടിരുന്ന പാലാ ഡിവൈ. എസ്.പി. കെ. സദൻ , സന്ധ്യയെ കണ്ട ഉടൻ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു......
വീഡിയോ ഇവിടെ കാണാം👇👇👇
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ സദാ കർമ്മ നിരതയായ പത്രപ്രവർത്തക സ്വയം പ്രതിരോധ പരിശീലനത്തിന് നല്ലൊരു മാതൃക കൂടിയാണെന്നു പറഞ്ഞാണ് ഡിവൈ.എസ്. പി. , സന്ധ്യയെ സദസ്സിനു പരിചയപ്പെടുത്തിയത്.
പാലാ പോണാട് സ്വദേശിയായ കെ.എസ്. സന്ധ്യ, ഐ ഫോർ യു ചാനലിൻ്റെ ആരംഭകാലം മുതലുള്ള മാധ്യമപ്രവർത്തകയാണ്. പൊലീസിൻ്റെ അനുമോദനങ്ങൾക്ക് അർഹയായ സന്ധ്യയെ ഐ ഫോർ യു മാനേജ്മെൻ്റും അനുമോദിച്ചു . ചാനൽ എം.ഡി. അനിൽ തനിമ അധ്യക്ഷത വഹിച്ചു.
0 Comments