വനിതകളുടെ ഉന്നമനത്തിനായി മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് യൂണിയന്‍ ഭരണസമിതിയംഗം ഉണ്ണി കുളപ്പുറം പറഞ്ഞു.
ഇതിനായി വനിതാ സമാജം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിപുലമായ കണ്‍വന്‍ഷന്‍ നടത്താനുള്ള നീക്കത്തിലാണ് താലൂക്ക് യൂണിയന്‍ വനിതാസമാജമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് വനിതാ സമാജത്തിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേറ്റ ചിത്രലേഖാ വിനോദിന് ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണി കുളപ്പുറം. ചിത്രലേഖയെ ഉണ്ണി കുളപ്പുറം പൊന്നാട അണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു.

കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹരിതകര്‍മ്മസേന രാമപുരം പഞ്ചായത്തുതല പുരസ്‌കാരങ്ങള്‍ നേടിയ ഉഷാകുമാരി അമ്പാട്ടുവടക്കേതില്‍, പ്രസന്നകുമാരി കാട്ടുകുന്നത്ത്, ഗീത പല്ലാട്ട് എന്നിവരെ അനുമോദിച്ചു.
സുനില്‍ കുമാര്‍ തുമ്പയില്‍, പി.എസ്. ശശിധരന്‍, സുരേഷ് ലക്ഷ്മിനിവാസ്, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, രാജി അജിത്ത്, ശ്രീജ സുനില്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിത്രലേഖ മറുപടി പ്രസംഗം നടത്തി.
താലൂക്കിലെ 105 കരയോഗങ്ങളിലും വനിതാസമാജത്തിന്റെ യോഗങ്ങള്‍ ഉടനടി വിളിച്ചുകൂട്ടുമെന്ന് ചിത്രലേഖ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments