മയക്കുമരുന്ന് ലഹരിയിൽ യുവാവ് പോലീസ് ജീപ്പിൻറെ ചില്ല് ചവിട്ടി തകർത്തു. മലപ്പുറം അരീക്കോട് ആയിരുന്നു സംഭവം. അരീക്കോട് കിണറടപ്പ് സ്വദേശി നിയാസി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിയിൽ നാട്ടുകാരെ അക്രമിക്കാൻ ശ്രമിച്ചതോടെ പൊലീസിനെ വിവരമറിയിക്കുകയായി രുന്നു. യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയിൽ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് മേൽ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു.
ഇത് തടയാൻ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്.തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും പ്രതിയുടെ കയ്യേറ്റ ശ്രമമുണ്ടായി.
ഇതിനിടെയാണ് അരീക്കോട് പൊലീസിന്റെ ജീപ്പിന്റെ ചില്ല് തകർത്തത്. ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവ് സ്ഥിരമായി ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
0 Comments