സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പൂർണ്ണ പിൻന്തുണ അർപ്പിച്ച് കൊണ്ട് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ ഐക്യദാർഢ്യ പ്രകടനം നടത്തി.
തുടർന്ന് ചേർന്ന യോഗം ബി.ജെ.പി സംസ്ഥാന സമിതി അംഗവും, ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ: ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ബിജെപി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് സ്വാഗതം ആശംസിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ്‌കുമാർ, തിടനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് വടകര , ടോമി ഈറ്റത്തൊട്ട്, അഡ്വ: ജോയി കെ മാത്യു, ഡേ: രതീഷ് കുമാർ പി ആർ, ജയ്പി പുരയിടം, സജി പി കെ, തിടനാട് ഗ്രാമപഞ്ചായത്ത് അംഗംങ്ങളായ ബെറ്റി ബെന്നി, ജോഷി ജോർജ് പ്ലാത്തോട്ടം,
സന്ധ്യ ശിവകുമാർ, ബാങ്ക് ബോർഡ് മെമ്പർമാരായ മാർട്ടിൻ കണിപറമ്പിൽ. അഡ്വ: ശ്രീവിജയശ്രീ, സാബു സ്റ്റീഫൻ യുവമോർച്ച നേതാക്കളായ പ്രിൻസ് മൂവേലി, ഷവിൻ കെ വി തുടങ്ങിയവർ സംസാരിച്ചു...
0 Comments