കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി


കെഎസ്ഇബിയുടെ കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള വിരുദ്ധ സമീപനത്തിനെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി. 


സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ധർണ ഉദ്ഘാടനം ചെയ്തു. കേബിൾ ടിവി ഓപ്പറേറ്റർമാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കിൽ വലിയ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. സി ഒ എ ജില്ലാ പ്രസിഡന്റ്  വി വർഗീസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. 


സി ഒ എ ജില്ലാ സെക്രട്ടറി ബി റെജി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐ എൻ ടി യു സി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ, കെ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ജോസുകുട്ടി പൂവേലി, ബി എം എസ് പാലാ മേഖല പ്രസിഡന്റ്‌ ജോസ് ജോർജ്ജ്, സി ഒ എ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ബിജുകുമാർ കെ ബി, 


ദൃശ്യാ ചാനൽ എം ഡി മുഹമ്മദ് നവാസ്,സിഡ്കോ ഡയറക്ടർ ബിനു വി കല്ലേപ്പള്ളി എന്നിവർ ധർണ്ണ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സി ഒ എ ജില്ലാ ട്രഷറർ അനീഷ് എൻ ചടങ്ങിൽ കൃതജ്ഞത അർപ്പിച്ചു.. പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്നും കെ എസ് ഇ ബി ഓഫീസിലേക്ക് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments