മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ചുമതലകള്‍ ഡാം സുരക്ഷ അതോറിറ്റിയെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ലോക്സഭയില്‍ ജല ശക്തി മന്ത്രാലയത്തിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എംപി.
2022 ഏപ്രില്‍ 8 ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് മേല്‍നോട്ട സമിതിയുടെ മുഴുവന്‍ ചുമതലകളും നിശ്ചിത കാലപരിധി കഴിഞ്ഞാല്‍ ഡാം സുരക്ഷ അതോറിറ്റി വഹിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.
പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ സുരക്ഷാ പരിശോധന ഡാം സുരക്ഷാ അതോറിറ്റിയുടെ ചുമതലയല്ലെന്ന് പറഞ്ഞത് നിര്‍ഭാഗ്യകരമാണ്. 2021 ഡിസംബര്‍ 31 ന് കേന്ദ്ര ഡാം സുരക്ഷാ നിയമം യാഥാര്‍ത്ഥ്യമായതിന് ശേഷം ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ചെങ്കിലും യാതൊരു പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നില്ല.
2021 ല്‍ നിയമം പാസാക്കിയിട്ടും അതോറിറ്റി സ്ഥലപരിശോധന പോലും നടത്താത്തത് പ്രത്യേകം കണക്കിലെടുക്കണം. ഡാം സുരക്ഷാ നിയമം അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്.
0 Comments