കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത്.
നീരാവിൽ സ്വദേശികളായ ശബരിനാഥ് (21), ആരോമൽ (21), പെരുമൺ സ്വദേശി സിദ്ദി (20) എന്നിവരാണ് പ്രതികൾ. 48 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞ് നടത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളിൽ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ലഹരിമരുന്ന് വ്യാപനത്തിനെതിരെ എക്‌സൈസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ നടപടിയുടെ ഭാഗമായി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 360 എൻഡിപിഎസ് (NDPS) കേസുകൾ രജിസ്റ്റർ ചെയ്ത് 368 പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
കേസുകളിൽ 378 പേർ പ്രതികളായി. ഇവരിൽ 17 പേർ ഒളിവിലായിരുന്നു, അവരെ തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു.മൊത്തത്തിൽ 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാൻ എക്‌സൈസ് സേനയ്ക്ക് കഴിഞ്ഞു.
0 Comments