വനിതാ ദിനത്തോടനുബന്ധിച്ച് “സെൽഫ് ഹിപ്നോസിസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.



 ബത്തേരി വിശ്വ സനാതന ധർമ്മ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് “സെൽഫ്  ഹിപ്നോസിസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.  

 വർദ്ധിച്ചുവരുന്ന മാനസീക പിരിമുറക്കങ്ങളുടെയും പലവിധത്തിലുള്ള മാനസീക സമ്മർദ്ദത്താലും, ശിഥിലമായി കൊണ്ടിരിക്കുന്ന യുവതലമുറയെയും, കുടുംബ ബന്ധങ്ങളെ ഒന്നിപ്പിക്കുവാനും പലവിധത്തിലുള്ള മാനസീക സമ്മർദ്ധങ്ങളെ ലഘൂകരിച്ച് ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും സ്വന്തം മനസിൻ്റെ അപാര ശക്തിയെ ഉണർത്തി ജീവിത വിജയം നേടുന്നതിനും മറ്റുമായി പ്രശസ്ത മനഃശാസ്ത്ര ഗവേഷകനും ഹിപ്നോട്ടിക് കൗൺസിലറുമായ ഡോ. ബി ജയകുമാർ മന:ശാസ്ത്ര ക്ലാസ്സ് നയിച്ചു. 


 വിശ്വ സനാതന ധർമ്മ വേദി ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. വിസ്മയ ഹോസ്പിറ്റൽ എം.ഡി വി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പി.എം ദിവാകരൻ, ജയേഷ് പി പി ,എൻ . കെ. ശശി, വി സത്യാനന്ദൻ, ഓമന ശ്രീനിവാസൻ, സി.കെ. വിജയകുമാരി,നിഷ ഷമീർ, കൃഷ്ണജ എം, വിനീത വേണുഗോപാൽ, സീ.രമണി , ഹിമ കെ, ഷീജ കെ , തുടങ്ങിയവർ സംസാരിച്ചു. വിഷ്ണു വേണുഗോപാൽ സ്വാഗതവും, സുനിൽ ബാബു നന്ദിയും പറഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments