സമഗ്രതയിലൂന്നിയ ആത്മീയതയാണ് ഭാരതം ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവന : പി എസ് ശ്രീധരൻ പിള്ള



സമഗ്രതയിലൂന്നിയ ആത്മീയതയാണ് ഭാരതം ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവന : പി എസ് ശ്രീധരൻ പിള്ള 

 സമഗ്രതയിലൂന്നിയ ആത്മീയതയാണ് ഭാരതം ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവന എന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻ പിള്ള തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സന്ബന്നതയുടെ ദുരാഗ്രഹങ്ങളിലേക്ക് വഴി മാറുന്ന പ്രവണത വെല്ലുവിളിയുണർത്തുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.


 ഡയമണ്ട് ജൂബിലി മെമ്മോറിയൽ ലൈബ്രറി ആൻഡ് മീഡിയ സെൻറർ ശിലാസ്ഥാപനം മലങ്കര മാർത്തോമ്മാ സുറിയാനി സഭ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് തിരുമേനി നിർവഹിച്ചു.രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ ആശംസകൾ നേർന്നു.


കോളജ് സി ഇ ഒ ഏബ്രഹാം ജെ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ കോളേജ് മാനേജർ ഡോ മാത്യു പി ജോസഫ്, പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ്കുമാർ, മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി ബി സതീഷ് കുമാർ,

 ക്നനായ സമുദായ സെക്രട്ടറി റ്റി ഒ ഏബ്രഹാം,സെറിഫെഡ്ചെയർമാൻ വിക്ടർ ടി തോമസ്,റവ ഡോ പി ജി ജോർജ്,പ്രൊഫ ജോസ് പാറക്കടവിൽ, അഡ്വ റെനി കെ ജേക്കബ്, എബി മേക്കരിങ്ങട്ട്,ബെൻസി അലക്സ്,മനുഭായി, ബിജു നൈനാൻ മരുതുക്കുന്നേൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments