ഒരുമിക്കാം നമ്മുടെ മക്കള്‍ക്കായി എന്ന പൊതുബോധമുണര്‍ത്തല്‍ പദ്ധതിയുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍. 'സേ നോ ടു ഡ്രഗ്‌സ്' എന്ന ആശയം കുട്ടികളില്‍ വേരൂന്നുന്നതിനും വഴിതെറ്റി പോകുന്ന കുട്ടികളേയും യുവത്വത്തിനേയും നേരായ വഴി കാണിച്ചുകൊടുക്കുന്നതിനുമായി വിവിധ പരിപാടികള്‍ക്ക് രൂപം നല്കുവാന്‍ പൊതുസമൂഹം ഒന്നിക്കുന്നു.
മാര്‍ച്ച് 5-നു വൈകിട്ട് 4.30 ന് കുരിശുപള്ളി ജംഗ്ഷനില്‍ ഒരുമിക്കാം നമ്മുടെ മക്കള്‍ക്കായി എന്ന പരിപാടിയില്‍ പോലീസ്, എക്‌സൈസ്, സ്‌കൂള്‍, പി.ടി.എ. പ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടനകള്‍,
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗക്കാരും ചേര്‍ന്ന് വിവിധ പദ്ധതികള്‍ക്ക് ഇന്നുതന്നെ തുടക്കം കുറിക്കും. ക്ഷണം ഇല്ലാതെതന്നെ ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
0 Comments