പത്താം ക്ലാസുകാരൻ പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയിൽ… ബാഗിനുള്ളിൽ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും


പത്താം ക്ലാസുകാരൻ എസ്എസ്എൽസി പരീക്ഷയെഴുതാൻ എത്തിയത് മദ്യലഹരിയിൽ. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. 

പരീക്ഷഹാളിൽ ഇരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് അധ്യാപകൻ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നിയതിനെ തുടർന്ന് അധ്യാപകർ കുട്ടിയുടെ ബാഗ് പരിശോധിക്കുകയാ യിരുന്നു. 


കുട്ടിയുടെ ബാഗിനുള്ളിൽ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. ക്ലാസിനു പുറത്തിറക്കിയ വിദ്യാർത്ഥിയുടെ വീട്ടുകാരെ സ്‌കൂൾ അധികൃതർ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താൻ ശേഖരിച്ച പണമാണ് വിദ്യാർത്ഥിയുടെ ബാഗിലുണ്ടായിരുന്ന തെന്ന് പൊലീസ് പറഞ്ഞു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments