ലഹരിയ്ക്കടിമയാകാതിരിക്കാൻരക്തദായകരാകൂ..... ജില്ലാതല ബോധവത്കരണ ക്യാമ്പയിനും സന്നദ്ധ രക്തദാന ക്യാമ്പും നാളെ ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ
ജില്ലാ ജനമൈത്രി പോലീസിന്റെയും
നാർക്കോട്ടിക് സെല്ലിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റയും
പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി എൻ എസ് എസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ
ലഹരിയ്ക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ എന്ന സന്ദേശം യുവജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാതല ബോധവത്കരണ ക്യാമ്പയിനും സന്നദ്ധ രക്തദാന ക്യാമ്പും നാളെ വ്യാഴാഴ്ച പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിൽ നടക്കും.
രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസും കോളേജ് ചെയർമാനുമായ മോൺസിഞ്ഞോർ ഡോ. ജോസഫ് തടത്തിലിൻ്റെ
അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ
ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയും ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഇൻചാർജുമായ സാജു വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ നാർകോട്ടിക് സെൽ ഡി വൈ എസ് പി
എ ജെ തോമസ് മുഖ്യപ്രഭാഷണവും പാലാ ഡി വൈ എസ് പി യും
പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ വിഷയാവതരണവും നടത്തും.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകും. കോളേജ് ഡയറക്ടർ പ്രഫസർ ഡോ. ജയിംസ് ജോൺ മംഗലത്ത് , കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. വി പി ദേവസ്യാ , ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ചീഫ് പ്രോജക്ട്
കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, പാലാ എസ് എച്ച് ഒ പ്രിൻസ് ജോസഫ്, കൊഴുവനാൽ ലയൺസ് ക്ലബ്
പ്രസിഡൻ്റ് ഡൈനോ ജയിംസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ആൻ്റോ മാനുവൽ, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിക്കും . മെഗാ രക്തദാന ക്യാമ്പ് നയിക്കുന്നത് മാർ സ്ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ്.
0 Comments