കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി...ആശ വർക്കേഴ്സ് സമരം അടിച്ചമർത്തുന്ന പിണറായി സർക്കാരിൻ്റെത് മുതലാളിത്ത മനോഭാവം -പ്രൊഫ.സതീശ് ചൊള്ളാനി



കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നഗരസഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി._
ആശ വർക്കേഴ്സ് സമരം അടിച്ചമർത്തുന്ന പിണറായി സർക്കാരിൻ്റെത് മുതലാളിത്ത മനോഭാവം -പ്രൊഫ.സതീശ് ചൊള്ളാനി

30 ദിവസമായി നീതിക്കുവേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന  ആശ വർക്കേഴ്സിൻ്റെ രാപ്പകൽ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് തൊഴിലാളി വർഗ്ഗത്തോടല്ല മറിച്ച മുതലാളി വർഗ്ഗത്തോടാണ് പ്രിയമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി.


കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പാലാ യൂണിറ്റ് നഗരസഭ ഓഫീസിന് മുന്നിൽ    നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രൊഫ.സതീശ് ചൊള്ളാനി.


കോവിഡ്,നിപ്പ പോലെയുള്ള ഗുരുതരമായ അസുഖങ്ങൾ നാട്ടിൽ പടർന്ന് പിടിച്ചപ്പോൾ സ്വന്തം ജീവൻ പണയം വച്ച് നിസ്തുലമായ സേവനം നടത്തിയ ആശ വർക്കേഴ്സിൻ്റെ സമരം ദുരഭിമാനം വെടിഞ്ഞ് സർക്കാർ ഒത്തുതീർപ്പാക്കണമെന്നും സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. ജിതിക ജോസഫ് അദ്ധ്യക്ഷത വഹിച്ചു.


ബിനീഷ് ചൂണ്ടച്ചേരി, ഷാജു തുരുത്തൻ, ലിസിക്കുട്ടി മാത്യു, ജോസ് ജോർജ്, പ്രിൻസ് വി സി ,ആർ ശങ്കരൻ കുട്ടി,
ആനി ബിജോയി, മായ രാഹുൽ, സിജി ടോണി, ശുഭ സുന്ദർരാജ്, സെലിൻ തോമസ്, നിഷ പി.ആർ, ടോണി തൈപ്പറമ്പിൽ, രമ മനോജ്, പ്രിയൂഷ.എ, അനു.പി.മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments