വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു: ജിസ് ജോസഫ് ...കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനം നടത്തി


വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു: ജിസ് ജോസഫ്
.. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനം നടത്തി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനം ഡി രാജപ്പൻ ഒഴാങ്കലിൻ്റെ വസതിയിൽ നടത്തപ്പെട്ടു.   വർത്തമാനകാല ഇന്ത്യയിൽ ശാസ്ത്ര പ്രചാരണത്തിന്റെ ആവശ്യകതയും പരിഷത്തിന്റെ ഇടപെടലുകളുടെ പ്രസക്തിയും കൂടുന്നു എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ജിസ് ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.


യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം
പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, മേഖല കമ്മറ്റി അംഗം അമീൻ പാറയിൽ, പി.ജി പ്രമോദ് കുമാർ, യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി പി.ബി സാനു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡി.രാജപ്പൻ (പ്രസിഡൻ്റ്),


 നിഷ സാനു (വൈസ് പ്രസിഡൻ്റ്), എം.ആർ പ്രസന്നകുമാർ (സെക്രട്ടറി), പി.ബി സാനു (ജോയിൻ്റ് സെക്രട്ടറി), ബിന്ദു സുരേന്ദ്രൻ (ബാലവേദി കൺവീനർ), പി.ജി പ്രമോദ് കുമാർ, ജയേഷ് റ്റി.പി, ഷൈനി പ്രമോദ്, ജോജി ജോസഫ്, അനീഷ് പി.സി, പ്രമോദ് എം.പി, ജിബിൻ ജോർജ് എന്നിവരെ തെരഞ്ഞെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments