മണര്‍കാട് ടിപ്പറിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മരിച്ചതു തലപ്പാടി എസ്.എം.ഇ കോളജിലെ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥി.


കോട്ടയം മണര്‍കാട് ടിപ്പറിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. 

മണര്‍കാട് ഐരാറ്റുനട പാലത്തിനു സമീപം ഇന്നു വൈകിട്ട് 6 മണിക്കാണ് അപകടം. പുതുപ്പള്ളി തലപ്പാടി എസ്.എം.ഇ കോളജിലെ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂര്‍ വടക്കേതില്‍ ചെമ്പകശേരിയില്‍ എന്‍. മുഹമ്മദ് അല്‍ത്താഫ് (19)ആണു മരിച്ചത്. 


ടിപ്പറും സ്‌കൂട്ടറും കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്നു. കാറിനെ മറികടന്ന് എത്തുമ്പോള്‍ ടിപ്പറിലിടിക്കുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാര്‍ ചേര്‍ന്ന് ഉടന്‍തന്നെ സമീപമുള്ള കളത്തില്‍പ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴി മധ്യേ മരിച്ചു. മണര്‍കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments