മാലിന്യമുക്ത നവകേരളം - പരിശോധനകള്‍ കര്‍ക്കശമാക്കി പാലാ നഗരസഭ ......., പാലായിലെ സര്‍ക്കാര്‍ വിദേശമദ്യശാലയ്ക്കും പിഴ ..... വരും ദിവസങ്ങളിലും പരിശോധന തുടരും
സ്വന്തം ലേഖകൻ
മാലിന്യമുക്ത നവകേരള ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാ നഗരസഭാ പ്രദേശത്ത് ശുചിത്വ പരിശോധനകള്‍ കര്‍ക്കശമാക്കിയ പാലാ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 17-ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരിശോധനയില്‍ സ്ഥാപന പരിസരത്ത് പേപ്പര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും, കത്തിക്കുകയും ചെയ്ത പാലാ കട്ടക്കയം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലയ്ക്കും പിഴ ചുമത്തി. ഇതിന് സമീപത്തുള്ള ആക്രി വ്യാപാരം, 12-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ കിച്ചണ്‍, കൂട്ടിനാല്‍ സ്റ്റോഴ്‌സ്, സ്റ്റാര്‍ 3ഡി ബേക്കേഴ്‌സ്, മിനി കൂള്‍ബാര്‍, അങ്കിള്‍ റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെ കര്‍ശനവും, സൂക്ഷമവുമായ പരിശോധനകളും നടപടികളുമാണ് നഗരസഭ ആരോഗ്യവിഭാഗം സ്വീകരിക്കുന്നത്.
നടപടികള്‍ക്ക് ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സോണി വി., അനീഷ് സി.ജി., ബിനു പൗലോസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മഞ്ജുത മോഹന്‍, രഞ്ജിത്ത് ആര്‍. ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍ അറിയിച്ചു.
0 Comments