ലഹരി വിരുദ്ധ സന്ദേശവുമായി അംബിക വിദ്യാഭവൻ


 " ലഹരി വിമുക്ത സമൂഹം സുന്ദരമായ ഭാവി" എന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരെ അംബിക വിദ്യാഭവൻ സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ കൊല്ലപ്പള്ളി ടൗണിൽ വച്ച് ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും നടന്നു. ഈ ക്യാമ്പയിൻ.. വ്യാപാര ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി രതീഷ് കിഴക്കേ പ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.  


വൈസ് പ്രസിഡന്റ് ഷാജി അരിക്കൽ അധ്യക്ഷത വഹിച്ചു. ട്രഷറർ ബിജു തോപ്പിൽ, കടനാട് യൂണിറ്റ് പ്രസിഡന്റ് സിബി അഴകപ്പറമ്പിൽ, പത്രപ്രവർത്തകനും കൊല്ലപ്പള്ളി വ്യാപാര വ്യവസായി കമ്മിറ്റി അംഗവുമായ ബിനു  വള്ളോ പുരയിടം എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. 


ഈ ക്യാമ്പയിനിൽ പങ്കെടുത്ത എല്ലാവർക്കും  സ്കൂൾ പ്രിൻസിപ്പൽ  ശ്രീ സി. എസ് പ്രദീഷ് നന്ദി രേഖപ്പെടുത്തി . ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള  ലഹരി  ബോധവൽക്കരണ നോട്ടീസ് വ്യാപാര വ്യവസായിക്ക് വേണ്ടി  വൈസ് പ്രസിഡന്റ് ഷാജി അരിക്കൽ ഏറ്റുവാങ്ങി. 


തുടർന്ന്  യാത്രക്കാർക്കും, കടകളിലും, പൊതുജനങ്ങൾക്കും, സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും  നോട്ടീസുകൾ വിതരണം ചെയ്തു. സ്കൂൾ സെക്രട്ടറി പ്രശാന്ത് കുമാർ കെ.എൻ, അധ്യാപകരായ ജിഷ. കെ ചന്ദ്രൻ, ആര്യ ഉണ്ണികൃഷ്ണൻ, ഹരിതാ.ജി.നായർ എന്നിവർ ഈ ക്യാമ്പയിന് നേതൃത്വം നൽകി.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments