എൻ.സി.ഡി.സി ശില്പശാല നടന്നു.



കേന്ദ്ര സർക്കാരിൻ്റെ പതിനായിരം കർഷക ഉൽപ്പാദക കമ്പനികളുടെ ഭാഗമായി നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെൻ്റ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ക്ലസ്റ്റർ ബെയ്സ്ഡ് ബിസിനസ് ഓർഗനൈസേഷൻ എന്ന നിലയിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കോട്ടയം ജില്ലയിൽ രൂപീകരിച്ച കർഷക ഉൽപ്പാദക കമ്പനികൾക്കുള്ള ഏകദിന ശില്പശാല  പാലായിൽ നടന്നു.  


ഷാലോം പാസ്റ്ററൽ സെൻ്ററിൽ വെച്ചു നടന്ന ശില്പശാലയിൽ കമ്പനികളുടെ ഡയറക്ടർ ബോർഡംഗങ്ങൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, അക്കൗണ്ടൻ്റുമാർ തുടങ്ങിയവർ പങ്കെടുത്തു. പി. എസ്. ഡബ്ലിയു.എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേലിൻ്റെ അദ്ധ്യക്ഷതയിൽ എൻ.സി.ഡി.സി റീജിയണൽ അസി. ഡയറക്ടർ ശങ്കർ നാരായണൻ എസ് ശില്പശാല ഉദ്ഘാടനം ചെയ്തു.


റിട്ടയേഡ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബാബുരാജ്. ജി, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, എം. ഐ.എസ് എക്സ്പെർട്ട് ഷീബാ ബെന്നി എന്നിവർ പ്രസംഗിച്ചു. എൻ.സി.ഡി.സിയുടെ യങ്ങ് പ്രൊഫഷണൽ അശ്വതി മോഹൻ, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ എന്നിവർ ക്ലാസ്സ് നയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments