ഭരണങ്ങാനത്തും സമീപപ്രദേശങ്ങളിലും മാസങ്ങളായി മൊബൈല്‍ കവറേജ് ലഭിക്കുന്നതേയില്ല. ഇത് സ്വകാര്യ മൊബൈല്‍ കമ്പനികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനം നടത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും സാധിക്കാത്ത അവസ്ഥയാണ്. വീടുകളില്‍ ഇരുന്ന് ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അതിന് കഴിയുന്നില്ല.
ഫോണ്‍ കോളുകള്‍ പോകാതിരിക്കുക, ഫോണ്‍ വിളിക്കുമ്പോള്‍ പരിധിക്ക് പുറത്താണ്, ഇപ്പോള്‍ പ്രതികരിക്കുന്നില്ല, സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടായി പോകുക, നെറ്റ് കണക്ഷന്‍ പൂര്‍ണ്ണമായും കിട്ടാതിരിക്കുക തുടങ്ങിയവയൊക്കെയാണ് ഇപ്പോഴത്തെ അവസ്ഥ.
ടവറിന് ചുവട്ടില്‍ നിന്നാല്‍പോലും പരിധിക്ക് പുറത്താണ് എന്നാണ് പറയുന്നതെന്ന് ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു. പല ബി.എസ്.എന്‍.എല്‍ ഓഫീസുകളും നായ്ക്കളുടെയും, പൂച്ചകളുടെയും പ്രജനന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ക്ക് പേടിച്ചിട്ട് അവിടേക്ക് കയറി ചെല്ലാന്‍ കഴിയാത്ത അവസ്ഥ.

പലപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോള്‍ കട്ടായി പോകുകയാണ്. പലതവണ വിളിച്ചാലും ഫോണ്‍ റിംഗ് അടിക്കില്ല. ഇതോടെ കോള്‍ വരുന്നുണ്ടോ ഇല്ലയോയെന്ന് അറിയാനും വയ്യാത്ത അവസ്ഥയാണ്.
ഈ സ്ഥിതിയാണെങ്കില്‍ സമരം നടത്തും
ബി.എസ്.എന്‍.എല്‍. അധികാരികളുടെ കെടുകാര്യസ്ഥതമൂലം ബി.എസ്.എന്‍.എല്‍. മൊബൈല്‍ കവറേജ് ലഭിക്കാത്ത സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകനായ തന്നെ പലരും വിളിച്ചിട്ട് കിട്ടുന്നില്ലായെന്ന് പരാതി പറഞ്ഞു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രശ്നം ബി.എസ്.എന്‍.എല്‍-ന്റേതാണെന്ന് മനസ്സിലായതെന്നും രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments