ആലപ്പുഴ ബീച്ചിലെ ‘ചായക്കട’ എന്നാൽ വിൽപ്പന മദ്യം, മയക്കുമരുന്ന്…നാട്ടുകാരുടെ പരാതിയെ തുടർന്ന് കട പോലിസ് പൊളിച്ചുനീക്കി



 ആലപ്പുഴ ബീച്ചിൽ അനധികൃതമായി സ്ഥാപിച്ച കട പോലിസ് പൊളിച്ചുനീക്കി. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.  

 താത്കാലികമായി നിർമ്മിച്ച കട കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് സംഘത്തിൻ്റെ പ്രവർത്തനം വ്യാപകമാണെന്ന് നാട്ടുകാർ . രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം ഈ കടയുടെ പരിസരത്തുനിന്ന് കഞ്ചാവുമായി പിടികൂടിയിരുന്നു. 


ആലപ്പുഴ ഡിവൈഎസ്‌പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനധികൃതമായി ആലപ്പുഴ ബീച്ചിൽ സ്ഥാപിച്ച കട പൊളിച്ചു നീക്കിയത്.  


 ചായയും ചെറു കടികളും വില്പന നടത്തിയിരുന്ന കട സജീർ എന്ന വ്യക്തിയുടേതാണ്. ഇവിടം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം വ്യാപകമാണെന്നാണ് പരാതി. മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ചേർന്നാണ് പരാതി നൽകിയത്. തുടർന്ന് ജില്ലാ ടൂറിസം ഡിപ്പാർട്മെന്റ് നോട്ടീസ് നൽകിയിട്ടും കടയുടെ പ്രവർത്തനം തുടർന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments