പാലാ കൊല്ലപ്പള്ളി പെട്രോൾ പമ്പിനു സമീപം ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് യുവാവ് മരിച്ചു.




പാലാ കൊല്ലപ്പള്ളി പെട്രോൾ പമ്പിനു സമീപം  ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് യുവാവ് മരിച്ചു.

മുണ്ടാങ്കൽ അമ്പലപ്പുറത്ത് ധനേഷ് (3 7) ആണ് മരിച്ചത്. ഭാര്യ ശ്രീകുട്ടി (33 )ക്കു ഗുരുതര പരിക്ക്. ബുധനാഴ്ച 11 ന് പാലാ - തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം.

പമ്പിൽ നിന്നും പെട്രോൾ നിറച്ച് പുറത്തേക്ക് ഇറങ്ങിവരവേ പാലായിൽ നിന്ന് തൊടുപുഴക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാതയോരത്ത് അനധികൃതമായി നിർമിച്ചിരുന്ന താല്കാലിക കടയുടെ ഇരുമ്പു പൈപ്പിൽ ധനേഷിൻ്റെ തലയിടിക്കുകയായിരുന്നു. ഇരുവരെയും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനേഷ് മരിച്ചു. ശ്രീക്കുട്ടിയെ പാലാ മരിയൻ ആശുപത്രിയിലേക്ക് മാറ്റി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments