ബാപ്പുജി ജന്മം നൽകിയ ഇന്ത്യയിൽ അദ്ദേഹം അവശേഷിപ്പിച്ച നന്മകൾ സ്ഥാപിച്ചെടുക്കാൻ വലിയ പോരാട്ടം വേണ്ട സ്ഥിതിയെന്ന് കോട്ടയം ഡിസിസി സീനിയർ വൈസ് പ്രസിഡന്റും കെപിസിസി ഗാന്ധി ദർശൻ വേദി സ്റ്റേറ്റ് സെക്രട്ടറിയുമായ എ കെ ചന്ദ്രമോഹൻ പ്രസ്താവിച്ചു. ലോകം അംഗീകരിച്ച ഗാന്ധിസം പൗരന്മാർ ജീവിതവൃതമാക്കിയാലേ ഭരണകൂടങ്ങളെ ശെരി പഥങ്ങളിൽ ആക്കാൻ സാധിക്കു എന്നും അദ്ദേഹം ചുണ്ടിക്കട്ടി.
കൊഴുവനാൽ പഞ്ചായത്തിൽ ഗാന്ധി സദസ് ഉൽഘാടനം ചെയ്യുകയായിരുന്നു ചന്ദ്രമോഹൻ. പി ജെ സെബാസ്ട്യൻറെ അധ്യക്ഷതയിൽ നടന്ന അതി ബ്രഹത് സമ്മേളനത്തിൽ ഡോക്റ്റർ ശോഭസലിമോൻ, അഡ്വഎ എസ് തോമസ്, തോമസ് താളനാനി, പ്രൊഫ് ജോസ് പി മറ്റം ജോസി ജോസഫ് പൊയ്കയിൽ,
ടി സി ശ്രീകുമാർ, ജോർജ് കുട്ടിച്ചുരക്കൽ, സിബി പുറ്റനാനി,ജെഗന്നിവാസ്, എം എം തോമസ്, മെർലി തോമസ്, ഷർലറ്റ് എഴുത്തു പള്ളി, ആൻസി ഷാജി, ജോബിഷ് തേനാടിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു, പ്രതിഭകളെയും സീനിയർ നേതാക്കളെയും മെമെന്റോ ഷാൾ എന്നിവ നൽകി ആദരിച്ചു.
.
0 Comments