അകലക്കുന്നത്തെ ഇരുപത് കേന്ദ്രങ്ങള്‍ ഉയരവിളക്കിനാല്‍ ഇനി പ്രകാശിക്കും. പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ പഞ്ചായത്ത്




അകലക്കുന്നത്തെ ഇരുപത് കേന്ദ്രങ്ങള്‍ ഉയരവിളക്കിനാല്‍ ഇനി പ്രകാശിക്കും. പദ്ധതി നടപ്പിലാക്കുന്നത് ജില്ലാ പഞ്ചായത്ത് 

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് അകലക്കുന്നം പഞ്ചായത്തിലെ ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള ഏഴ് വാര്‍ഡുകളിലായി 20 ജംഗ്ഷനുകളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്.  


ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള 6 പഞ്ചായത്തുകളിലായി 200 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുവര്‍ഷം മുമ്പ് അകലക്കുന്നം പഞ്ചായത്തില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുവാന്‍ ജില്ലാ പഞ്ചായത്ത് പ്രോജക്ട് രൂപീകരിച്ചെങ്കിലും ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് മിനിമാസ്റ്റ് ലൈറ്റ് പദ്ധതി നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് നിസഹരിക്കുകയുണ്ടായി.


 ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുള്ള സിന്ധു അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ഈ പദ്ധതി നടപ്പിലാക്കുന്നതിന് അനുകൂലനിലപാട് എടുത്തതോടെയാണ് മിനിമാസ്റ്റ് ലൈറ്റ് പദ്ധതി അകലക്കുന്നം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സാഹചര്യം ഉണ്ടായത്. നെല്ലിക്കുന്ന് കുരിശുപള്ളി ജംഗ്ഷന്‍, പട്യാലിമറ്റം, പാദുവ പള്ളി, അയിരൂര്‍ ക്ഷേത്രം ജംഗ്ഷന്‍, പാണ്ടിയേപ്പള്ളി, കിഴുചിറക്കുന്ന്, അല്‍ഫോന്‍സാഗിരി പള്ളി ജംഗ്ഷന്‍, മുണ്ടുവാലകോണ്‍ ജംഗ്ഷന്‍, നെല്ലിക്കുന്ന് ലൈബ്രറി ജംഗ്ഷന്‍, ചെങ്ങളം മേഴ്‌സി ഹോസ്പിറ്റല്‍, നായ്പ്ലാവ്, മുണ്ടംകുന്ന് ആശുപത്രി, തെക്കുംതല ക്ഷേത്ര ജംഗ്ഷന്‍,


 ചെങ്ങളം മാര്‍ക്കറ്റ്, തെങ്ങുംപള്ളി, ക്ടാക്കുഴി ജംഗ്ഷന്‍, മഞ്ഞക്കാവ് ആശ്രമം ജംഗ്ഷന്‍, മറ്റക്കര തുരുത്തിപ്പള്ളി ക്ഷേത്രം ജംഗ്ഷന്‍, ചെരിക്കനാംപുറം, കോട്ടേപ്പള്ളി ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുഖേനയാണ് പദ്ധതി നിര്‍വ്വഹണം നടത്തുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ ആണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. മൂന്നുവര്‍ഷത്തെ ഗ്യാരണ്ടിയോടുകൂടിയ 150 വാട്ടിന്റെ മൂന്ന് എല്‍.ഇ.ഡി. ലൈറ്റുകള്‍ ആറുമീറ്റര്‍ ഉയരമുള്ള പോസ്റ്റുകളിലാണ് സ്ഥാപിക്കുന്നത്. 



രണ്ടാഴ്ചയ്ക്കുള്ളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. 
അകലക്കുന്നം പഞ്ചായത്തില്‍ സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റുകളുടെ നിര്‍മ്മാണോദ്ഘാടനം പാദുവായില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സിന്ധു അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 


പാദുവ പള്ളി വികാരി റവ.ഫാ. തോമസ് ഓലായത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ മാത്തുകുട്ടി കൈമരപ്ലാക്കല്‍, സീമ പ്രകാശ്, ജോബി തൈമരപ്ലാക്കല്‍, ബെന്നി കോട്ടേപ്പള്ളി, ജോര്‍ജ് മടുക്കകുഴിയില്‍, അഡ്വ. പ്രദീപ് കുമാര്‍, തങ്കച്ചന്‍ കരിപ്പില്‍, അനി കരിപ്പാമറ്റം, മിനി മധുസൂതനന്‍, ഉഷ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments