ആശാ വർക്കർമാർ നടത്തി വരുന്ന രാപ്പകൽ സമരത്തിന് പിൻതുണ നൽകിക്കൊണ്ട് മേലുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലുകാവ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന
പ്രതിഷേധ സമരത്തിൽ സർക്കാർ പുറപ്പെടുവിച്ച അന്യായമായ സർക്കുലർ കത്തിച്ചു.
ഡി സി സി ജന.സെക്രട്ടറി, ജോയി സ്കറിയ സമരം ഉദ്ഘാടനം ചെയ്തു.
മേലുകാവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.
ഭരണങ്ങാനം ബ്ലോക്ക് പ്രസിഡൻ്റ് ജോസുകുട്ടി വട്ടക്കാവുങ്കൽ ,പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ് ,മോഹനൻ, മാമ്മൻ വർഗ്ഗീസ് ,ബെൻസി ടോമി, പ്രസന്ന സോമൻ, നിമ്മി സിജു,
വി സി ജോസഫ്, തോമസ് സി വടക്കേൽ, ബിജു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.
0 Comments