പാലാ സെന്റ് ജോസഫ്‌സ് ഓട്ടോണമസിൽ അസ്ത്ര 9.0 സമാപിച്ചു
പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി പാലാ ഓട്ടോണമസിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നു വന്നിരുന്ന നാഷണൽ ടെക് ഫെസ്റ്റ് അസ്ത്ര സമാപിച്ചു. അസ്ത്രയുടെ ഒൻപതാം പതിപ്പിനാണ് തിരശീല വീണത്. രണ്ടു ദിവസങ്ങളിലായി നടന്ന അസ്ത്രയിൽ ആയിരങ്ങൾ ഭാഗഭാക്കുകളായി. മുൻവർഷങ്ങളിലെപ്പോലെ ആസൂത്രണമികവുകൊണ്ടും പങ്കാളിത്തം കൊണ്ടും അസ്ത്ര 2025 ശ്രദ്ധനേടി. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളാണ് അസ്ത്ര 9.0 യാഥാർഥ്യമാക്കിയത്.
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ്
എൽഇഡി മെട്രിക്സ് ക്യൂബ്, ഹോം ഓട്ടോമേഷൻ, പ്ലാസ്മ ബോൾ, കോയിൽ ഗൺ, ഭക്ഷണം വിതരണം ചെയ്യുന്ന റോബോട്ടുകൾ ഉൾപ്പെടെയുള്ള ദൃശ്യാവിഷ്കാരങ്ങൾ, EEE ഇന്നവേഷൻ ക്വസ്റ്റ്, വയറിംഗ് മത്സരം, PCB ഡിസൈൻ ശില്പശാല എന്നിവയും
കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് (സൈബർ സുരക്ഷ) ഡിപ്പാർട്ട്മെന്റ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ഹാക്ക് ഷീൽഡ് ശില്പശാല, ടെക് ബാറ്റിൽ, സൈഫറിക്സ് ഗ്രാൻഡ് ചാലഞ്ച്, ഫൊറൻസിക് അധിഷ്ഠിത ക്രൈം ലാബ്, ബിഹൈൻഡ് ദ ക്രൈം എന്നിവയും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം എഞ്ചിൻ അസംബ്ലി, CAD മത്സരം, ലാത്തെക്‌സ് മെഷീൻ ചലഞ്ച് പോലുള്ള
മത്സരങ്ങൾക്കൊപ്പം ECU ട്യൂണിംഗ്, ഡ്രോൺ, ANSYS ശില്പശാലകൾ എന്നിവയും സിവിൽ എഞ്ചിനീയറിങ് വിഭാഗം ഭാവി സിവിൽ എഞ്ചിനീയർമാർക്ക് പോപ്പ്‌സി ബ്രിഡ്ജ് ചലഞ്ച്, സാൻഡ് കാസിൽ, CAD മത്സരം എന്നിവയും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗം 8-ബിറ്റ് സർവൈവൽ, സർക്ക്യൂട്ട് ബസ്റ്റേഴ്സ്, ഹാം റേഡിയോ പ്രദർശനം, VLSI സർക്ക്യൂട്ട് ഡിസൈൻ, MATLAB അപ്ലിക്കേഷൻ ഡിസൈൻ, SDR ശില്പശാലകൾ എന്നിവ യും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റാ സയൻസ് വിഭാഗം
AI ഫിനാൻഷ്യൽ ഇൻഡസ്ട്രി എന്നിവയും എൽ എൽ എം ഫോർഗ് , ഡീപ് ബ്രീച്ച് എന്നീ ശില്പശാലകളും കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് വിഭാഗം ടെക് ട്രെക്, കോഡ് സ്‌ട്രൈക്ക്, ഫ്യൂച്ചർ സ്‌കേപ്പ്, ഡിജിറ്റൽ ഒഡിസി എന്നിവയിലുള്ള മത്സരങ്ങളും UI/UX & ഗെയിം ഡവലപ്മെന്റ് ശില്പശാലകളും ഇലക്ട്രോണിക്സ് & കമ്പ്യൂട്ടർ
എഞ്ചിനീയറിങ് വിഭാഗം ആർക്കേഡ് ഷോഡൗൺ, ടെക് നോവ, മോഴ്സ് ക്രാഫ്റ്റ്, ക്വാണ്ടം ഹെയ്‌സ്റ്റ് പോലുള്ള ഗെയിമിംഗ്, കോഡിംഗ് മത്സരങ്ങളും AI & എംബെഡഡ് സിസ്റ്റം ശില്പശാലകളും സംഘടിപ്പിച്ചിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ
ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, എച്ച്ആർ ഗെയിം, സ്പോട്ട് ഫോട്ടോഗ്രാഫി എന്നിവ സഘടിപ്പിച്ചിരുന്നു.
ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശില്പശാലസംഘടിപ്പിരുന്നു.
കൂടാതെ സ്ററാർ ഓഫ് അസ്ത്ര (ടാലന്റ് ഹണ്ട്), മിനി തീയേറ്റർ, എലിസിയം (ക്രിയേറ്റീവ് ആർട്ട് സോൺ), നിയോൺ ഫുട്ബോൾ, കോൺസോൾ ഗെയിമിംഗ് മത്സരം എന്നിവയും അസ്ത്രയുടെ മുഖ്യ ആകർഷണങ്ങളായി. മിനിയേച്ചർ മോഡൽ എക്സ്പോ,
അഗ്നിശമന സുരക്ഷാ പ്രദർശനങ്ങൾ, എൻ സി സി ആയുധ പ്രദർശനം എന്നിവയും അസ്ത്രയെ ആകർഷമാക്കി.
അസ്ത്ര 9.0 ശാസ്ത്ര-സാങ്കേതിക വിദ്യ, നവീകരണം, കല എന്നിവയുടെ വേദിയായതിനാൽ വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായെന്ന് ചെയർമാൻ മോൺ. ഡോ. ജോസഫ് തടത്തിൽ പ്രസ്താവിച്ചു.ഡയറക്ടർ റവ. പ്രൊഫ. ജയിംസ് ജോൺ മംഗലത്ത്, പ്രിൻസിപ്പൽ ഡോ. വി പി ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ ഡോ. ജോസഫ് പുരയിടത്തിൽ എന്നിവർ അസ്ത്ര 9.O യ്ക്ക് നേതൃത്വം നൽകി. ഡോ. ബിനോയ് ബേബി, ഡോ. അരുൺ പി എന്നിവർ ജനറൽ കോർഡിനേറ്റർമാരായിരുന്നു.
0 Comments