പാലാ ഇടമറ്റം കെടിടിഎം എല്‍പി സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് സി. ഡോണാ മരിയ എഫ്‌സിസി (മേരി 84)നിര്യാതയായി.
സംസ്കാര ശുശ്രൂഷകള്‍ നാളെ (ഞായര്‍) ഉച്ചയ്ക്ക് ഒരു മണിയോടെ തിടനാട് ക്ലാരനഗര്‍ എഫ്.സി കോണ്‍വന്‍റില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് തിടനാട് സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. നരിയങ്ങാനം പിണക്കാട്ട് കുടുംബാംഗമാണ്. മൂന്നേകാല്‍ പതിറ്റാണ്ടുകാലം കെടിടിഎം എല്‍പി സ്കൂളില്‍ അധ്യാപികയായിരുന്നു.
അക്കാലമത്രയും ഇടമറ്റത്തെ എഫ്.സി കോണ്‍വന്‍റിലായിരുന്നു ശുശ്രൂഷ ചെയ്തിരുന്നത്. വിരമിച്ച ശേഷവും കുറെക്കാലം ഇടമറ്റം കോണ്‍വന്‍റില്‍ താമസിച്ചിരുന്നു . ഇടമറ്റം എന്ന ഗ്രാമത്തിലെ മൂന്നേകാല്‍ പതിറ്റാണ്ടുകാലത്തെ ജനജീവിതവുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന അധ്യാപികയും സന്യാസിനിയുമായിരുന്നു സി. ഡോണാ മരിയ.
ആദ്യ കാലത്ത് പഠിപ്പിച്ച കുട്ടികളുടെ മക്കളെ പില്‍ക്കാലത്ത് ഇതേ സ്കൂളില്‍ പഠിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നതൊക്കെ ഏറെ അഭിമാനത്തോടെ നിര്‍വഹിച്ച അധ്യാപികയായിരുന്നു സിസ്റ്റര്‍. അതിനാല്‍ തന്നെ മീനച്ചില്‍ പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളിലെയും രണ്ടു തലമുറകളെ പേര് ചൊല്ലി വിളിക്കാന്‍ മാത്രം അടുപ്പമുണ്ടായിരുന്ന വളരെ ചുരുക്കം വ്യക്തികളില്‍ ഒരാളായിരുന്നു സി. ഡോണാ മരിയ.
പിണക്കാട്ട് പരേതരായ മത്തായി ത്രേസ്യാ ദമ്പതികളുടെ മൂത്ത മകളാണ് സിസ്റ്റർ ഡോണാമരിയ .
സഹോദരങ്ങൾ : സി വെർജിനിയ എഫ്‌സിസി കണ്ണാടിയുറുമ്പ്, സി വിജിലിയ എഫ്‌സിസി കല്ലൂർക്കുളം റോസമ്മ, ജോസ്, ആൻസി. പരേത ഭരണങ്ങാനം,ഇടമറ്റം, തിടനാട്ക്ലാര നഗർ എന്നീ മഠങ്ങളിൽ സുപ്പീരിയർ ,കൗൺസിലർ, സോഷ്യൽ വർക്കർ, ട്രഷറർ, അധ്യാപിക എന്നീ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇടമറ്റത്തുനിന്നും സ്ഥലംമാറി പോയിട്ടും പഴയ ശിഷ്യരും അവരുടെ മക്കളും കുടുംബത്തെ പ്രധാന ആഘോഷങ്ങള്‍ക്ക് മുന്‍പായി സിസ്റ്ററെ പോയി കണ്ട് അനുഗ്രഹം വാങ്ങി പോരുക പതിവായിരുന്നു.
0 Comments