ചിന്തകനും, സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു... 76 വയസായിരുന്നു.



ചിന്തകനും, സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു.

ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം.

2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരുന്നു.
അദ്ദേഹത്തിൻ്റെ ആത്മകഥയായ ദലിതൻ അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്.

ബുദ്ധനിലക്കുള്ള ദൂരം , ദേശിയതക്കൊരു ചരിത്രപദം , കേരളചരിത്രവും സമൂഹരൂപീകരണവും , ഇടത്തുപക്ഷമില്ലത കാലം , ദളിത് പാദം , കലപവും സംസ്‌കാരവും എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ.

കെ.എസ്.ആർ.ടിസിയിൽ നിന്ന് സീനിയർ അസിസ്റ്റന്റായി 2001 ലാണ് വിരമിച്ചത്.
ആനുകാലികങ്ങളിലും ചാനൽ ചർച്ചകളിലും ദലിത്പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് ശ്രദ്ധേയമായ പരാമർശങ്ങളും കെ.കെ കൊച്ച് നടത്തി സജീവമായിരുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments