കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് 60 വിദ്ധ്യാർത്ഥികളുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി കോളേജ് എൻ എസ് എസ് യൂണിറ്റ്.
പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. 60 വർഷത്തിൻ്റെ പ്രതീകമായിട്ടാണ് 60 വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തത്.
കോളേജ് ഓഡിറ്റോറിയത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അനിൽ കുമാർ എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു .
കോളേജ് ബർസാർ റവ. ഡോ. മനോജ് പാലക്കുടി അനുഗ്രഹ പ്രഭാഷണവും ലയൺസ് ഡിസ്ട്രിക് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിനു എലിസബേത്ത് സെബാസ്റ്റ്യൻ, ഡോ. ജോജി തോമസ്,
ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറി ദിയാ തെരേസ് ജോഷി എന്നിവർ പ്രസംഗിച്ചു.
രക്തദാന ക്യാമ്പിൽ ഇരട്ട സഹോദരങ്ങളും കാഷ്ചശക്തി കുറവുള്ള വിദ്യാർത്ഥിയും പെൺകുട്ടികളും ഉൾപ്പടെയുള്ളവർ രക്തം ദാനം ചെയ്തത് ശ്രദ്ധേയമായി. ലയൺസ് എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.
സിസ്റ്റർ അനിലിറ്റ് എസ് എച്ച്, ഡോക്ടർ ജോജി മാത്യു, എൻ എസ് എസ് ലീഡർമാരായ ആൽബിൻ തോമസ്, ഗൗരി ഹരി, ഡയോൺ സാം എന്നിവർ ക്യാമ്പിനും പരിപാടികൾക്കും നേതൃത്വം നൽകി.
0 Comments