പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം തന്ത്രി പുല്ലാംവഴി ദേവൻ സനൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കരിമ്പനക്കൽ മഠം ശ്രീനിവാസൻപോറ്റിയുടെയും കാർമ്മികത്വത്തിൽ മാർച്ച്‌ 6 വ്യാഴാഴ്ച ആരംഭിച്ചു 10 ന് തിങ്കളാഴ്ച വരെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 6  മുതൽ വിശേഷാൽ പൂജകൾ വൈകിട്ട് 7 ന് മെഗാതിരുവാതിര 7.30 ന് കൈകൊട്ടികളി 8 ന് നൃത്തനിശ രാത്രി 10 ന് കീഴ്കാവിൽ വലിയഗുരുതി.
വെള്ളിയാഴ്ച വൈകിട്ട്  6.45 കൈ കൊട്ടികളി 7.30 ന് തിരുവാതിര കളി, 8 ന് മ്യൂസിക്കൽ ഫ്യൂഷൻ രാത്രി 10 ന് കീഴകാവിൽ വലിയഗുരുതി. 

 ശനിയാഴ്ച രാവിലെ 8 ന് നാരായണീയ പരായണം  10 30 ന് ആയൂഷ്യപൂജ 11 ന് സർപ്പങ്ങൾക്ക് നൂറും പാലും, വൈകിട്ട് 5.30 ന് ഓട്ടൻതുള്ളൽ,  6.45 ന് തിരുവാതിരകളി 7 ന് സംഗീത സദസ്സ്, രാത്രി 10 ന് കീഴ് കാവിൽ വലിയഗുരുതി
ഞായറാഴ്ച രാവിലെ 9.30 ന് പൊങ്കാല ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട് വൈകിട്ട് 5 ന് ഭക്തിഗാനസുധ 7. 15 മുതൽ മ്യൂസിക്കൽ മെഗാഷോ രാത്രി 10 ന് കീഴ്കാവിൽ വലിയ ഗുരുതി.

 പ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച രാവിലെ 9 ന് കുംഭകുട എതിരേൽപ്പ് 12 ന് മഹാപ്രസാദമൂട്ട് വൈകിട്ട് 5.30 ന് നാമലയജപഘോഷം 6.30 മുതൽ താലപ്പൊലി എതിരേൽപ്പ് ,, 7.30 മുതൽ ക്ഷേത്ര നടയിൽ പറ വയ്പ്പ്, രാത്രി 8 മുതൽ അത്താഴ സദ്യ 10 ന് കീഴ്കാവിൽ വലിയഗുരുതി രാത്രി 11.30 മുതൽ നൃത്ത നാടകം എന്നിവയാണ് പ്രധാന പരിപാടികൾ.

 വാർത്താസമ്മേളനത്തിൽ ദേവസ്വം, പ്രസിഡന്റ്‌ പി കെ സജികുമാർ പുളിക്കത്താഴെ , സെക്രട്ടറി പ്രദീപ്കുമാർ കരിക്കോടത്തിൽ, ബി വിനോദ്കുമാർ ഏർത്തെടത്ത് , ബി സുരേഷ് വടക്കേ പുന്നതാനത്ത് എന്നിവർ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments