സഫലം 55 പ്ലസ്സിൻ്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മുതിർന്നവർക്ക് മാതൃകയാക്കാവുന്നത് - ജോർജ് തോമസ്


  55 വയസ്സ് പ്രായം കഴിഞ്ഞവരുടെ സംഘടനയായ സഫലം 55 പ്ലസ്സിലെ അംഗങ്ങൾ ജീവിതം ആഘോഷമാക്കുന്നത് കാണുമ്പോൾ തനിക്ക് സന്തോഷവും ഒപ്പം അസൂയയും തോന്നാറുണ്ടെന്ന് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ് തോമസ് പറഞ്ഞു.ഓഫീസിലെ തിരക്ക് മൂലം ഫാമിലിയോടൊപ്പം നന്നായി ഒരു ടൂർ പോകാൻ പോലും സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന തനിക്ക് സാമൂഹിക, സാംസ്കാരിക,സാഹിത്യ രംഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ സഫലം അംഗങ്ങൾ സംഗീതത്തിലും യാത്രകളിലും വ്യാപൃതരാകുന്നത് തന്നെ അൽഭുതപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സഫലം 55 പ്ലസ് പ്രതിമാസ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മക്കളും കൊച്ചുമക്കളുമൊക്കെ പഠനത്തിനും ജോലിക്കും മറ്റുമായി വിദൂരങ്ങളിലേക്ക് പോവുക മൂലം ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നവർക്ക് ഒന്നിച്ച് ചേരാനും യാത്ര പോകാനും ആടാനും പാടാനും ചിരിക്കാനും അവസരമൊരുക്കുകയാണ് പാലാ കേന്ദ്രമായ സഫലം 55 പ്ലസ്.


രവി പുലിയന്നൂർ അധ്യക്ഷത വഹിച്ചു.സഫലം 55 പ്ലസ് സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,ജയിംസ് മാത്യു,അനിൽ തീർത്ഥം, എ. കെ.ചന്ദ്രമോഹൻ, കെ.ബി.മനോജ്,ഉഷാ ശശിധരൻ,ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, പ്രഫ. പയസ് കെ എബ്രഹാം എന്നിവർ പ്രസംഗിച്ചു.


എൻ. ജി.രവീന്ദ്രൻ,ഡോ. എം. എ.ബാബു,ആനന്ദ ചന്ദ്രൻ,ഷൈലജ സജീവ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിത്ത്കുട്ടയുടെ ഭാഗമായി വീടുകളിൽ നിന്നും കൊണ്ടു വന്ന പച്ചക്കറികളും പഴവർഗങ്ങളും അംഗങ്ങൾ പങ്ക് വെച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments