വാഗമണ്‍ കുരിശുമലയില്‍ 50 നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പാലാ രൂപത യിലെ പെരിങ്ങളം, ശാന്തിഗിരി ഇടവകയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും 10:30 ന് മലമുകളില്‍ വി. കുര്‍ബാനയും നടത്തപ്പെട്ടു. തുടര്‍ന്ന് നേര്‍ച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു .
പെരിങ്ങളം പള്ളി വികാരി ഫാ. ജോർജ്ജ് മടുക്കാവില്‍ , സഹവികാരി ഫാ. തോമസ് മധുരപുഴ , ശാന്തിഗിരി പള്ളി വികാരി ഫാ. ജോർജ്ജ് കാവുംപുറത്ത് , വാഗമണ്‍ പള്ളി വികാരി ഫാ. ആന്റണി വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments