നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതിത്തൂണിൽ ഇടിച്ച് 4 പേർക്ക് പരിക്ക്. കുടയത്തൂർ കണ്ടനാനിക്കൽ ജയൻ (64), മായ (55), മാധുരി (24), മാധവി (84) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ മൂലമറ്റം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഏഴാംമൈൽ ജങ്ഷന് സമീപം അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു.
0 Comments