കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് 31 ന് കൊടിയേറും




പാലാ കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് 31 ന് കൊടിയേറുമെന്ന് ദേവസ്വം ഭാരവാഹികളായ മനോജ് ബി. നായര്‍, എന്‍. ഗോപകുമാര്‍, കെ.ആര്‍. ബാബു കണ്ടത്തില്‍ എന്നിവര്‍ അറിയിച്ചു. 
 
31 ന് രാവിലെ 7.19 നും 8.50നും മധ്യേ മേടം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. ഏപ്രില്‍ 1, 3, 4, 5 തീയതികളില്‍ ഉത്സവബലിയുണ്ട്.

30ന് വൈകിട്ട് 6 മണിക്ക് കൊടിക്കൂറ, കൊടിക്കയര്‍ ഘോഷയാത്രയ്ക്ക് സ്വീകരണമുണ്ട്. 


31 ന് രാവിലെ 9 ന് സോപാനസംഗീതം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് നൃത്തസന്ധ്യ, 6.45ന് ദീപാരാധന, ചുറ്റുവിളക്ക്, 6.50ന് വീരനാട്യം, 7.15 ന് പിന്നല്‍തിരുവാതിര, 8ന് സംഗീതാര്‍ച്ചന.

ഏപ്രില്‍ 1ന് രാവിലെ 9.30 ന് ഉത്സവബലി, 10ന് തിരുവാതിരകളി, 11 ന് ഓട്ടന്‍തുള്ളല്‍, 12.30 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ന് നൃത്തം, 7.15 ന് വീരനാട്യം, 8ന് ഭക്തിഗാനമേള, 9.30 ന് കൊടിക്കീഴില്‍ വിളക്ക്.
 


2-ാം തീയതി രാവിലെ 9.30ന് തിരുവാതിരകളി, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് നൃത്തം, 9.30 ന് വിളക്കിനെഴുന്നള്ളത്ത്.

3-ാം തീയതി രാവിലെ 10 ന് സോപാനസംഗീതം, 11 ന് മതപ്രഭാഷണം, 12 ന് തിരുവാതിരകളി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, 5.30 ന് കാഴ്ചശ്രീബലി, 7ന് തിരുവാതിരകളി, 7.30 ന് ഗാനമേള, 9.30 ന് വിളക്കിനെഴുന്നള്ളത്ത്.

4-ാം തീയതി രാവിലെ 9.30 ന് ഉത്സവബലി, 10 ന് തിരുവാതിരകളി, 11 ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 6.30 ന് ദേശവിളക്ക് എഴുന്നള്ളത്ത്, 6.45ന് ഭരതനാട്യം, 7.15ന് തിരുവാതിരകളി, 8ന് സംഗീതകച്ചേരി, 10ന് വിളക്കിനെഴുന്നള്ളത്ത്.

5-ാം തീയതി രാവിലെ 9.30 ന് ഉത്സവബലി, 10 ന് തിരുവാതിരകളി, 11 ന് ഓട്ടന്‍തുള്ളല്‍, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വേല, സേവ, 6.45ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് തിരുവാതിരകളി, 7.30ന് മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ്, 9.30 ന് വലിയവിളക്ക്.

6-ാം തീയതി പള്ളിവേട്ട മഹോത്സവം. രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5.15 ന് കാഴ്ചശ്രീബലി, 7 ന് തിരുവാതിരകളി, 8ന് പുല്ലാങ്കുഴല്‍ ഫ്യൂഷന്‍, രാത്രി 9ന് പള്ളിനായാട്ടുവിളി, സ്പെഷ്യല്‍ പാണ്ടിമേളം.


7-ാം തീയതി രാവിലെ 9ന് തിരുവാതിരകളി, 10ന് ആറാട്ടുകച്ചേരി - ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം, 12.30 ന് ആറാട്ട് സദ്യ, വൈകിട്ട് 6ന് ആറാട്ടുബലി, കൊടിയിറക്ക്, ക്ഷേത്രക്കടവിലേക്ക് ആറാട്ടുപുറപ്പാട്, 6.45ന് തിരുവാതിരകളി, രാത്രി 8ന് ആറാട്ടുകടവില്‍ നിന്നും തിരിച്ചെഴുന്നള്ളത്ത്, കിഴക്കേ നടയില്‍ ആറാട്ടെഴുന്നള്ളത്ത്, സ്പെഷ്യല്‍ പാണ്ടിമേളം, 11.30ന് കലശാഭിഷേകം, 12ന് നൃത്തനാടകം എന്നിവയാണ് പ്രധാന പരിപാടികള്‍.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments