കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൽ 3000 പ്രവർത്തകരെ പങ്കെടുപ്പിക്കും.
ഏപ്രിൽ 9 മുതൽ 13വരെ ആലപ്പുഴയിൽ ചേരുന്ന കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏപ്രിൽ 11 നാലു മണിക്ക് ആലപ്പുഴ കടപ്പുറത്ത് ചേരുന്ന മഹാസമ്മേളനത്തിൽ കെപിഎംഎസ് മീനച്ചിൽ യൂണിയനിൽ നിന്നും 3000 അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ ഉഴവൂർ പുതുപ്പറമ്പിൽ ഉതുപ്പ് ഓഡിറ്റോറിയത്തിൽ ചേർന്ന യൂണിയൻ വാർഷിക സമ്മേളനം തീരുമാനിച്ചു.
യൂണിയൻ പ്രസിഡന്റ് രമേശൻ മേക്കനാമറ്റത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. മനോജ് കൊട്ടാരം, കെ.കെ.കൃഷ്ണകുമാർ, യൂണിയൻ നേതാക്കളായ കെ.കെ.കുട്ടപ്പൻ, ബിനീഷ് ഭാസ്കരൻ, എം.കെ.ബിന്ദുമോൾ, ഓമന.വി.ആർ, തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പി.ടി.രശ്മി പ്രവർത്തന റിപ്പോർട്ടും, യൂണിയൻ ട്രഷറർ ബാബു എറയന്നൂർ കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ബാബു എറയന്നൂർ (പ്രസിഡൻറ്), ബിനീഷ് ഭാസ്കരൻ, സന്തോഷ് കൊട്ടാരം വൈസ് (പ്രസിഡന്റുമാർ), രമേശൻ മേക്കനാമറ്റം (സെക്രട്ടറി), കെ.കെ.കുട്ടപ്പൻ, എം.കെ.ബിന്ദുമോൾ (അസിസ്റ്റൻറ് സെക്രട്ടറിമാർ), പി.ടി.രശ്മി (ഖജാൻജി) തുടങ്ങി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ചിത്രവിവരണം. കെപിഎംഎസ് മീനച്ചിൽ യൂണിയൻ വാർഷിക സമ്മേളനം ഉഴവൂർ പുതുപ്പറമ്പിൽ ഓഡിറ്റോറിയത്തിൽ കെപിഎംഎസ് സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു.
0 Comments