കാണക്കാരി ഗ്രാമ പഞ്ചായത്തിന് 28 കോടിയുടെ ബജറ്റ്



കാണക്കാരി ഗ്രാമ പഞ്ചായത്തിന്‍റെ 2025/26 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് 11/03/2025 ന് കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്   അംബികാ സുകുമാരന്‍  അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ്   ബിജു പഴയ പുരയക്കല്‍   അവതരിപ്പിച്ചു. 281577265/ രൂപ (ഇരുപത്തെട്ട് കോടി പതിനഞ്ച് ലക്ഷത്തി എഴുപത്തിയേഴായിരത്തി ഇരുനൂറ്റി അറുപത്തിയഞ്ച് രൂപ) രൂപ പ്രതീക്ഷിത വരവും 277609500/രൂപ(ഇരുപത്തിയേഴ് കോടി എഴുപത്തിയാറ് ലക്ഷത്തി ഒന്‍പതിനായിരത്തി അഞ്ഞൂറ് രൂപാ)   പ്രതീക്ഷിത ചെലവും 3967765/രൂപ(മുപ്പത്തിയൊന്‍പത് ലക്ഷത്തി അറുപത്തിയേഴായിരത്തി എഴുനൂറ്റി അറുപത്തിയഞ്ച് രൂപാ)   മിച്ചവുമുള്ള ബജറ്റാണ് 2025/26 വര്‍ഷത്തേയ്ക്കായി അവതരിപ്പിച്ചിട്ടുള്ളത്. 


 കാര്‍ഷിക മൃഗ/ക്ഷീര സംരക്ഷണ മേഖലയ്ക്ക് തൊണ്ണൂറ്റി ഏഴ് ലക്ഷത്തി നാല്പതിനായിരം   രൂപയും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി ഇരുപത് ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിക്ക് നാല് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി ഇരുപത്തിമൂവായിരത്തി നാന്നൂറ് രൂപയും ,  ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീക്കും, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം, വിവിധ ക്ഷേമ പെന്‍ഷനുകള്‍, വനിതാ ശിശുക്ഷേമം, വിദ്യാഭ്യാസം,


 പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസനം, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നീ മേഖലകളിലും തുക വകയിരുത്തി ബജറ്റ് അവതരിപ്പിച്ചു.   ജില്ലാപഞ്ചായത്ത് അംഗം നിര്‍മ്മന ജിമ്മി , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൊച്ചുറാണി സെബാസ്റ്റ്യന്‍ , ആശാമോള്‍ ബോബി , ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍ , ലൌലിമോള്‍ വര്‍ഗ്ഗീസ് ,ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്‍സി സിറിയക്,തമ്പി ജോസഫ്,


 അനിയ ജയമോഹന്‍, സാംകുമാര്‍ വി, ശ്രീജ ഷിബു, ബെറ്റ്സിമോള്‍ ജോഷി, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, വി.ജി അനില്‍കുമാര്‍ ,മേരി തുമ്പക്കര , ജോര്‍ജ്ജ് ഗര്‍വ്വാസീസ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈനി എം.എസ് ,അസി.സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments