പ്ലസ്ടു മലയാളം ചോദ്യ പേപ്പറിൽ തെറ്റോട് തെറ്റ് ... താമസം എന്നത് താസമമായി....27 ചോദ്യങ്ങളിൽ 15 അക്ഷരതെറ്റുകൾ.



  പ്ലസ്ടു മലയാളം ചോദ്യ പേപ്പറിൽ തെറ്റോട് തെറ്റ് . 27 ചോദ്യങ്ങളിൽ 15 അക്ഷരതെറ്റുകൾ. ബുധനാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് അക്ഷര തെറ്റ്. ഇതിനെിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. 

 20 മത്തെ ചോദ്യത്തിൽ മാത്രം നാല് തെറ്റുകളാണ്. അഞ്ച് അദ്ധ്യാപകരുടെ പാനലാണ് പ്ലസ്ടു ചോദ്യങ്ങൾ തയ്യാറാക്കുന്നത്. സാധാരണ എഴുതി നൽകുന്ന ചോദ്യങ്ങൾ ടൈപ്പ് ചെയ്ത ശേഷം തെറ്റുകൾ കണ്ടെത്താൻ പ്രൂഫ് റീഡിംഗ് നടത്താറുണ്ട്. ചോദ്യപേപ്പർ പേരിനുപോലും പ്രൂഫ് വായിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് . നേരത്തെ സയൻസ് വിഷയങ്ങളിൽ കടുകട്ടി ചോദ്യങ്ങൾ നൽകിതും വിവാദമായി മാറിയിരുന്നു. 


 മലയാള അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കിയ ചോദ്യപേപ്പറിൽ കടന്നുകൂടിയ അക്ഷരതെറ്റുകൾ ഇങ്ങനെ ചോദ്യം 4. മാഡ്രിഡിലേക്ക് താസമം മാറ്റിയത് – താമസം ചോദ്യം 6. നീലകണുശൈലം – നീലകണ്ഠശൈലം ചോദ്യം 9. സച്ചിനെക്കറിച്ച് -സച്ചിനെക്കുറിച്ച്ചോ ദ്യം 10 കൊല്ലുന്നതിനെക്കാളം’ (കൊല്ലുന്നതിനെക്കാളും) ചോദ്യം 11- ‘മാന്ത്രികഭാവനയിൽക്കുടി’ (മാന്ത്രിക ഭാവനയിൽക്കൂടി ).

 


 ചോദ്യം 20 -അവതരിപ്പിച്ചരിക്കുന്ന’ (അവതരിപ്പിച്ചിരിക്കുന്ന)- ഇതേ ചോദ്യത്തിൽ ഈ വാക്ക് രണ്ടു പ്രാവശ്യം തെറ്റിയിട്ടുണ്ട്ചോ ദ്യം 14- സൃഷ്ടിക്കുന്നണ്ടോ (സൃഷ്ടിക്കുന്നുണ്ടോ) ചോദ്യം 17- പൂലിക്കോട്ടിൽ ഹൈദർ (പുലിക്കോട്ടിൽ ഹൈദർ) ചോദ്യം 19- ലോകമെന്നാകെ (ലോകമൊന്നാകെ) ചോദ്യം 20- ‘ജീവിതസാഹിചര്യങ്ങളിൽ’ (ജീവിതസാഹചര്യങ്ങളിൽ) ചോദ്യം 26- പ്രകൃതിയെക്കുറിച്ചുള്ള ആധിയം (പ്രകൃതിയെക്കുറിച്ചുള്ള ആധിയും).

 

 കവിതാഭാഗം വായിച്ച് ഉത്തരമെഴുതാനുള്ള ഭാഗത്ത് ഒ എൻ വി കവിതയിൽ മാത്രം മൂന്ന് തെറ്റുകൾ . അവ ഇങ്ങനെ – ‘വലിപ്പിത്തിൽ’ (വലിപ്പത്തിൽ) ‘കാരോർക്കും’ (കാതോർക്കും), ‘സ്വപ്നങ്ങളുൽ ക്കണംകൾ’ (സ്വപ്നങ്ങളുത്കണ്ഠകൾ)





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments