ളാലം ബ്ലോക്ക് പഞ്ചായത്ത് 20,9,60928 രൂപയുടെ ബഡ്‌ജറ്റ് അവതരിപ്പിച്ചു.... ലഹരി വിമുക്ത ഗ്രാമം എന്നപേരിൽ ലഹരിക്കെതിരെ പഞ്ചായത്തു തലത്തിൽ വിപുലമായ പ്രചരണ പരിപാടികൾ നടപ്പിലാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു


ളാലം ബ്ലോക്ക് പഞ്ചായത്ത് 20,9,60928  രൂപയുടെ ബഡ്‌ജറ്റ് അവതരിപ്പിച്ചു.... ലഹരി വിമുക്ത ഗ്രാമം എന്നപേരിൽ ലഹരിക്കെതിരെ പഞ്ചായത്തു തലത്തിൽ വിപുലമായ പ്രചരണ പരിപാടികൾ നടപ്പിലാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു

ളാലം ബ്ലോക്ക് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു ചെറുവള്ളിൽ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിൽ പാലാ കെ. എം. മാണി സ്‌മാരക ഗവ.ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ്ക്കുള്ള റേഡിയേഷൻ ഉപകരണം വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി പത്തു ലക്ഷം രൂപ വകയിരുത്തി, പാലിയേറ്റീവ് കെയറിന് 12 ലക്ഷം രൂപ, ആശാ വർക്കർമ്മാർക്ക് ബി.പി അപ്പാരറ്റസ്സും യൂണിഫോമും വാങ്ങി നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. 


ഉള്ളനാട് സി.എച്ച്.സിയിലേക്ക് മരുന്ന്, റീയേജന് റ് എന്നിവ വാങ്ങുന്നതിന് 13 ലക്ഷം. വനിതാക്ഷേമത്തിനായി വനിതാ ഓപ്പൺ ജിം വിത്ത് യോഗാ സെന് റർ സ്ഥാപിക്കുന്നതിനായി 18 ലക്ഷം. വനിതാ ഗ്രൂപ്പ് സംരംഭങ്ങൾക്ക് സബ്‌സിഡി നൽകുന്നതിന് 6 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.എ.വൈ പദ്ധതിക്ക് 5682922 രൂപ വകയിരുത്തിയിട്ടുണ്ട്. 

കൂടാതെ ഉല്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാതെ ബുദ്ധിമുട്ടുന്ന റബ്ബർ കർഷകർക്ക് സഹായമായി ഗുണമേന്മയുള്ള ബാഗുകൾ കൃഷി ഭവനുമായി ചേർന്ന് വിതരണം ചെയ്യുന്നതിനുള്ള പ്രോജക്‌ട് തയ്യാറാക്കിയിട്ടുണ്ട്. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് പാലാ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ഇൻസിനേറ്റർ സ്ഥാപിക്കുന്നതിന് 20 ലക്ഷം അനുവദിച്ചു.


ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്ജ്, വികസന സ്റ്റാന് റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് ചെമ്പകശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനില മാത്തുക്കുട്ടി, ജനപ്രതിനിധികളായ റാണി ജോസ് ബിജു പി.കെ,


 സെബാസ്റ്റ്യൻ കെ.എസ്,  ലാലി സണ്ണി, ഷിബു പൂവേലിൽ, ജോസി ജോസഫ്, റൂബി ജോസ്, ഷീലാ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുഭാഷ് കെ.സി എന്നിവർ ബഡ്‌ജറ്റിന് ആശംസകൾ നേർന്ന് പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments