കടപ്പാട്ടൂർ ഉത്സവം 2025 ക്ഷേത്രനഗരി ഉത്സവത്തിനായുള്ള ഒരുക്കത്തിൽ തിരുവുത്സവ നോട്ടീസ് പ്രകാശനം ചെയ്തു.
പാലാ കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ
2025ലെ തിരുവുത്സവം മാർച്ച് 31ന് കൊടിയേറി ഏപ്രിൽ 7ന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവ നോട്ടീസ് പ്രകാശനം ക്ഷേത്രസന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ ആദരണീയനായദേവസ്വം പ്രസിഡന്റ് മനോജ് ബി. നായരും ബഹു. പാലാ ഡി വൈ. എസ്. പി. പി. കെ. സദനും ചേർന്നു നിർവഹിച്ചു.
ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി എൻ. ഗോപകുമാർ , ഖജാൻജി കെ. ആർ. ബാബു കണ്ടത്തിൽ, ഭരണസമിതി അംഗങ്ങളായ സി എസ് സിജു, പി കെ ശ്രീധരൻ കർത്താ, വി. ഗോപിനാഥൻ നായർ, അനീഷ്, മധു കോട്ടൂർ, ഗോപകുമാർ, പ്രഭാകരൻ നായർ,
സുരേന്ദ്ര കൈമൾ, വി മുരളീധരൻ, സിബി സി കെ, പദ്മകുമാരി, രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു
0 Comments