കുടിവെള്ളം, കാർഷിക മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്കി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷത്തെ ബഡ്ജറ്റ്.
കാര്‍ഷിക കുടിവെള്ള മേഖലയ്ക്ക് 90 ലക്ഷം രൂപ വകയിരുത്തിയുളള കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലീലാമ്മ ബിജുവിന്‍റെ അദ്ധ്യക്ഷതിയില്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജെസി ജോർജ്ജ് –ന്‍റെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി. അവതരിപ്പിച്ചു.
മുട്ട പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വനിതകള്‍ക്ക് മുട്ടകോഴി വളര്‍ത്തല്‍, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി, പാലിന് ഇന്‍സെന്‍റീവ് എന്നിവ ഉള്‍പ്പെടെ ഉത്പ്പാദന മേഖലയ്ക്ക് 58 ലക്ഷം രൂപയും, ലൈഫ് ഭവന പദ്ധതിക്ക് 67 ലക്ഷം രൂപയും വകയിരുത്തി. ശാരീരിക മാനസിക വെല്ലുവിളി നേരിട്ടുന്നവർക്കായി 11 ലക്ഷം രൂപയും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കായി 21 ലക്ഷവും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
16,38,98939/- രൂപ വരവും 14,74,94200/- രൂപ ചെലവും 1,640,4739/- രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ അതിദരിദ്രർക്ക് മരുന്ന്, ഭക്ഷണം, വീട്ട് വാടക, കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ എന്നിവയ്ക്കും, ജൈവ പച്ചക്കറി കൃഷി, , ശുചിത്വ - മാലിന്യം, ഭവന നിര്‍മ്മാണം, റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയും, ഘടകസ്ഥാപനങ്ങളുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണിയ്ക്കും, തെരുവുവിളക്കുകളുടെ സ്ഥാപിക്കലിനും പരിപാലത്തിനും, മാലിന്യ സംസ്ക്കരണം, വൃദ്ധർ, വനിതകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അഗതികള്‍, എന്നിവയ്ക്കുായും തുക വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീമതി. രമ്യാ രാജേഷ്, ശ്രീ. മാത്യു തോമസ്, ശ്രീമതി സ്മിതാ വിനോദ്, മെമ്പര്‍മാരായ ശ്രീമതി. ആലീസ് ജോയി, ശ്രീമതി. ആനീസ് കുര്യന്‍, ശ്രീമതി. മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി., ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജ്, ശ്രീ. ഗോപി കെ.ആര്‍, ശ്രീ. പി.സി. ജോസഫ്, ശ്രീമതി. മെര്‍ലി ജെയിംസ്, സെക്രട്ടറി. ശ്രീമതി. സ്റ്റാന്‍സി എ.ജെ, എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ നിര്‍വഹണ ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു.
0 Comments